smart-village-office

വർക്കല: റവന്യൂ വകുപ്പിന്റെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 45ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ഇടവ സ്മാർട്ട്‌ വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്ഹിച്ചു. ഇടവ ചെമ്പകത്തിൻമൂട് ജംഗ്ഷനിലുള്ള സർക്കാർ വസ്തുവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. സ്മിതാ സുന്ദരേശൻ ശിലാഫലകം അനാവരണം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശുഭ. ആർ.എസ്.കുമാർ,തഹസീൽദാർ സജി.എസ്.എസ്, ഇടവ വില്ലേജ് ഓഫീസർ ഭഗവത് സിംഗ്,ബ്ലോക്ക് പഞ്ചായത്തംഗം സുനിത.എസ്.ബാബു,പഞ്ചായത്തംഗം ബിന്ദു.സി തുടങ്ങിയവർ പങ്കെടുത്തു.