parassala-upajilla-kalols

പാറശാല: പാറശാല ഉപജില്ല സ്‌കൂൾ കലോത്സവം പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ചുസ്മിത ഉദ്ഘാടനം ചെയ്തു.പാറശാല വി എച്ച് എസ് സ്‌കൂളിലെ പ്രധാനവേദിയിൽ നടന്ന ഉദ്‌ഘാടനം സമ്മേളനത്തിൽ ടെലിവിഷൻ അവതാരകൻ പ്രമേഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ബിജു അദ്ധ്യക്ഷത വഹിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിനിതകുമാരി, ഗ്രാമ മപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അനിതകുമാരി, വീണ, വി.എച്ച്.എസ് പ്രിൻസിപ്പൽ റാണി പി.എസ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഡോ.വിശാഖ്, പ്രധാന അദ്ധ്യാപിക ഷഹുബാനത്ത്, ബിനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളന ഉദ്‌ഘാടനവും സമ്മാനവിതരണവും കെ. ആൻസലൻ എം.എൽ.എ നിർവഹിക്കും.