തിരുവനന്തപുരം:മെഡിക്കൽ കൗൺസിൽ അനുവദിച്ച 100 സീറ്റുകളോടുകൂടിയ തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജ് അടച്ചുപൂട്ടിച്ച വികസന വിരോധികളുടെ അനുയായികളാണ് നഗരസഭ ഭരിക്കുന്നതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ.നഗരസഭയിലെ ഇടത് ദുർഭരണത്തിനും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ കെ.മുരളീധരൻ നയിക്കുന്ന ജനകീയ വിചാരണയാത്രയുടെ 3-ാം ദിവസം പട്ടം ബ്ലോക്കിലെ പര്യടനത്തിന്റെ ഭാഗമായി വിവിധ വാർഡുകളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണമ്മൂലയിൽ നിന്നാരംഭിച്ച പര്യടനം ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് പാറ്റൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ഭാരവാഹികളായ ടി. ശരത്ചന്ദ്രപ്രസാദ്, കെ.എസ്.ശബരീനാഥൻ, എം.എ.വാഹീദ്, കെ.എസ്.ഗോപകുമാർ, ജി.എസ്.ബാബു, ജി.സുബോധൻ, ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ, ഡി.സുദർശനൻ, സി.എം.പി നേതാവ് എം.പി സാജു, ജോൺ വിനേഷ്യസ്, കൈമനം പ്രഭാകരൻ, ആറ്റിപ്പ്ര അനിൽ, കടകംപള്ളി ഹരിദാസ്, ജെ.എസ്.അഖിൽ, കുടപ്പനക്കുന്ന് സുഭാഷ്, വീണ എസ്. നായർ,അഡ്വ ശിഹാബുദ്ദീൻ. വിനോദ് കൊഞ്ചിറവിള ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പൂറ്റൂർ സുനിൽ, മണ്ഡലം പ്രസിഡന്റുമാരായ സുമ വർഗ്ഗീസ്,പനയപപ്പള്ളി ഹരികുമാർ,അനിത.എസ്, അഡ്വ.ചാരാച്ചിറ രാജീവ്, അഡ്വ.പ്രദീപ് എന്നിവർ പങ്കെടുത്തു.