തിരുവനന്തപുരം: ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിൽ വർക്കലയിലും നെയ്യാറ്റിൻകരയിലും ഇത്തവണ വനിതാ അദ്ധ്യക്ഷമാരായിരിക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ പുരുഷമേയർ വരും. ജില്ലാപഞ്ചായത്തിൽ സ്ത്രീഭരണമായിരിക്കും. ബ്ളോക്ക് പഞ്ചായത്തുകളിൽ ചിറയിൻകീഴിൽ പട്ടികജാതി സ്ത്രീയും വെള്ളനാടിൽ പട്ടികജാതി വിഭാഗവും പ്രസിഡന്റാകും. പാറശാല,പെരുങ്കടവിള,അതിയന്നൂർ, പോത്തൻകോട്,കിളിമാനൂർ ബ്ളോക്കുകളിൽ വനിതാ അദ്ധ്യക്ഷമാരായിരിക്കും.
ഗ്രാമപഞ്ചായത്തുകളിലെ അദ്ധ്യക്ഷ സ്ഥാനങ്ങളിൽ വിളപ്പിൽ,വെമ്പായം,ആനാട്,കല്ലറ,ഇടവ എന്നിവ പട്ടികജാതി സ്ത്രീസംവരണവും കാരോട്,കുളത്തൂർ,ആര്യങ്കോട്,വിളവൂർക്കൽ എന്നിവ പട്ടികജാതി സംവരണവും വിതുര പഞ്ചായത്തിൽ പട്ടികവർഗ സ്ത്രീസംവരണവും പൂവാർ,വെള്ളറട,കൊല്ലയിൽ, പെരുങ്കടവിള,അതിയന്നൂർ,കോട്ടുകാൽ,വെങ്ങാനൂർ,മാറനല്ലൂർ,ബാലരാമപുരം,പള്ളിച്ചൽ,കല്ലിയൂർ, അണ്ടൂർക്കോണം,പോത്തൻകോട്,അഴൂർ,കാട്ടാക്കട,പൂവച്ചൽ,ആര്യനാട്,കുറ്റിച്ചൽ,തൊളിക്കോട്, അരുവിക്കര,മാണിക്കൽ,പുല്ലമ്പാറ,പാങ്ങോട്,കരവാരം,പഴയകുന്നുമ്മേൽ,കിളിമാനൂർ,മടവൂർ, അഞ്ചുതെങ്ങ്,ചിറയിൻകീഴ്,മുദാക്കൽ,മണമ്പൂർ പഞ്ചായത്തുകൾ വനിതാ സംവരണവുമാണ്.