തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് പൂജപ്പുരയിൽ തുടക്കമായി.പദയാത്ര പൂജപ്പുര ജംഗ്ഷനിൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.അനന്തപുരിയിലെ പുതിയ നഗരസഭാ ഭരണം ബി.ജെ.പിയുടേതായിരിക്കുമെന്നും,അത് നഗരത്തിന്റെ പൈതൃകവും ചരിത്രവും സംരക്ഷിച്ചുകൊണ്ടുള്ളതായിരിക്കുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
മുൻ എം.എൽ.എ ഒ.രാജഗോപാൽ ജാഥാ ക്യാപ്ടനായ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് പതാക കൈമാറി ഫ്ളാഗ്ഓഫ് ചെയ്തു.പദയാത്ര കാലടി ജംഗ്ഷനിൽ സമാപിച്ചു.നാലര കിലോമീറ്ററോളം ദൂരത്തിൽ സംഘടിപ്പിച്ച പദയാത്രയിൽ രാജീവ് ചന്ദ്രശേഖറിനൊപ്പം കുമ്മനം രാജശേഖരൻ,തിരുവനന്തപുരം സിറ്റി ജില്ലാപ്രസിഡന്റ് കരമന ജയൻ തുടങ്ങി സംസ്ഥാന ജില്ലാതലത്തിലുള്ള മുതിർന്ന നേതാക്കൾ മുന്നിൽ നിന്ന് നയിച്ചു. പദയാത്ര കടന്നുപോയ വീഥികളിലെല്ലാം വൻ സ്വീകരണമായിരുന്നു ലഭിച്ചത്.
സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.വരും ദിവസങ്ങളിൽ ബി.ജെ.പി സംസ്ഥാന നേതാക്കൾ നേതൃത്വം നൽകുന്ന പദയാത്ര വിവിധ മണ്ഡലങ്ങളിൽ നടക്കും.നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷ് അദ്ധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ,സിമി ജ്യോതിഷ്,കരമന അജിത് തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, വൈസ് പ്രസിഡന്റുമാരായ ഷോൺ ജോർജ്,ഡോ.അബ്ദുൽസലാം,ആർ.ശ്രീലേഖ,സെക്രട്ടറി വി.വി.രാജേഷ്,പൂന്തുറ ശ്രീകുമാർ,വക്താക്കളായ ജെ.ആർ.പദ്മകുമാർ,പാലോട് സന്തോഷ്,ജില്ലാപ്രസിഡന്റ് കരമന ജയൻ,നഗരസഭാ പ്രതിപക്ഷനേതാവ് എം.ആർ.ഗോപൻ,മേഖലാ ജനറൽ സെക്രട്ടറി കരമന അജിത്ത്,മഹിളാമോർച്ച നേതാക്കളായ മഞ്ജു,ആർ.സി.ബീന,സംസ്ഥാന സമിതി അംഗങ്ങളായ തമ്പാനൂർ സതീഷ്,മഹേശ്വരൻ നായർ,പാച്ചല്ലൂർ അശോകൻ,ജില്ലാ ജനറൽ സെക്രട്ടറി സിമി ജ്യോതിഷ്,പാപ്പനംകോട് സജി,വൈസ് പ്രസിഡന്റ് ആർ.എസ്. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.