
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിത സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ മികച്ച ഹരിതകർമ്മ സേനാ പ്രവർത്തകരെയും ക്യാമ്പയിൻ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പ്രാവർത്തികമാക്കിയ ബ്ലോക്ക് കോ- ഓർഡിനേറ്ററേയും ചടങ്ങിൽ ആദരിച്ചു. ' യോഗം ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐഷ റഷീദിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. ജോയിന്റ് ബി.ഡി.ഒ വിനോദ് കുമാർ. കെ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ,മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എം.റസിയ,അസിസ്റ്റന്റ് സെക്രട്ടറിമാരായ കൃഷ്ണകുമാർ,ദീപ,സജ്ജയ, ബിജു,അശ്വതി,എഡ്വിൻ,അനിൽകുമാർ. ബി,ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ പ്രവീൺ. പി എന്നിവർ സംസാരിച്ചു.