sankaran-achari

ചിറയിൻകീഴ്: കൂന്തള്ളൂർ സ്വദേശിയായ വൃദ്ധനെ കാണാനില്ലെന്ന് ബന്ധുവിന്റെ പരാതി. കൂന്തള്ളൂർ അടീക്കലം വയലിൽ വീട്ടിൽ ശങ്കരൻ ആചാരി (89)യെ കാണാനില്ലെന്ന് കാണിച്ച് ബന്ധുവായ ഹരീഷ് ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയത്. ഒക്ടോബർ 31ന് രാവിലെ 7മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ഓർമയും കാഴ്ചയും കുറവുള്ള ഇദ്ദേഹം ഇക്കഴിഞ്ഞ 31ന് രാവിലെ സൈക്കിളിൽ പുറത്ത് പോയിരുന്നു. 30നും ഇതുപോലെ രാവിലെ പുറത്തുപോയ ശങ്കരൻ അന്ന് രാത്രി വൈകിയാണെത്തിയത്. തിരുവനന്തപുരത്ത് പോയെന്ന് മാത്രമാണ് ഭാര്യ സുഭദ്രയോട് പറഞ്ഞത്. മക്കളില്ലാത്ത വൃദ്ധദമ്പതികൾക്ക് ബന്ധുക്കളും അയൽവാസികളുമാണ് ആശ്രയം.

5അടി ഉയരവും മെലിഞ്ഞ ശരീരവും കറുത്ത നിറവുമാണ്. കാണാതാവുമ്പോൾ നീല കൈലിയും വെള്ളയിൽ വരകളുള്ള മുഷിഞ്ഞ ഷർട്ടുമാണ് ധരിച്ചിരുന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിറയിൻകീഴ് പൊലീസിൽ അറിയിക്കുക. ഫോൺ: 0470-2640380