photo

പാലോട്: പെരിങ്ങമ്മല ഇക്ബാൽ ട്രെയിനിംഗ് കോളേജ് യൂണിയൻ ഉദ്ഘാടനം യൂണിയൻ ചെയർപേഴ്സൺ നന്ദന സുരേഷിന്റെ അദ്ധ്യക്ഷതയിൽ സീരിയൽ താരം അശ്വന്ത് അനിൽ നിർവഹിച്ചു.പ്രിൻസിപ്പൽ ഡോ.ബി.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റീഫ് ഓഫീസർ സെൽവരാജൻ ,ഇക്ബാൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് റസീന, വൈസ് പ്രിൻസിപ്പൽ ഷീജാ ബീഗം എന്നിവർ സംസാരിച്ചു. സ്റ്റാഫ് അഡ്വൈസർ ഗണപതി സ്വാഗതവും നെയ്ച്ചർ ക്ലബ്ബ് കൺവീനർ വിദ്യ.ആർ.നാഥ് നന്ദിയും പറഞ്ഞു.