വെഞ്ഞാറമൂട്: ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻമാരുടെ സംവരണ ചിത്രം വ്യക്തമായിട്ടും സ്ഥാനാർത്ഥി നിർണയം നീളുന്നു.രാഷ്ട്രീയത്തിനപ്പുറം പ്രാദേശിക ബന്ധങ്ങളും സ്വീകാര്യതയുമുള്ള സുപരിചിതരായ സ്ഥാനാർത്ഥിയെ കണ്ടെത്തുകയാണ് വെല്ലുവിളി.

സംവരണ സീറ്റുകളിലേക്കും ആളെ കണ്ടെത്തുന്ന ശ്രമത്തിലാണ് രാഷ്ട്രീയപ്പാർട്ടികൾ. തിരഞ്ഞെടുപ്പ് നേരിടാൻ സർവസജ്ജമാണെന്ന് മുന്നണികളും പാർട്ടികളും പറയുന്നു. വോട്ടർ പട്ടികയിൽ പരമാവധി പേരെ ചേർക്കുകയും പ്രാദേശിക സമ്പർക്കങ്ങൾ നടത്തുകയും ചെയ്‌തിട്ടുണ്ട്. സ്ഥാനാർത്ഥികൾ സംബന്ധിച്ച് പ്രാഥമിക ധാരണയിലെത്തിയിട്ടുണ്ടെന്ന് മുന്നണി നേതാക്കൾ പറഞ്ഞു.വിജ്ഞാപനം വന്നാലുടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും നേതാക്കൾ പറയുന്നു.

ഗ്രാമപഞ്ചായത്തുകളിലുൾപ്പെടെ അനുയോജ്യരായ സ്ഥാനാർത്ഥികളെ ഉറപ്പിക്കാൻ കഴിയുന്നില്ലെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്.

വനിതകൾക്ക് മടി

വനിതാ,സംവരണ സീറ്റുകളിലാണ് സ്ഥാനാർത്ഥിയെ കണ്ടെത്താൻ വിഷമം.നറുക്കെടുപ്പിൽ സംവരണമായ സീറ്റുകളിലാണ് വിഷമം.പട്ടികജാതി,വർഗ സംവരണ സീറ്റുകളിൽ സ്ഥാനാർത്ഥിയെ നിർണയിക്കലാണ് ഏറ്റവും വിഷമം. വനിതാസീറ്റുകളിലും ആളെക്കിട്ടാൻ വിഷമിക്കുന്നുണ്ട്.പഞ്ചായത്തുകളിൽ ഉൾപ്പെടെ വലിയ ഉത്തരവാദിത്വം പ്രതിനിധികൾക്കുണ്ട്.പദ്ധതികൾ നടപ്പാക്കൽ ഉൾപ്പെടെ ഭാരിച്ച ജോലികളുണ്ട്.ഇതുകാരണം പാർട്ടി പ്രവർത്തകരായ വനിതകൾ പോലും മടിക്കുകയാണെന്ന് നേതാക്കൾ പറയുന്നു.വിജ്ഞാപനം വന്നാലുടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് മുന്നണികൾ പറയുന്നത്.