
തിരുവനന്തപുരം:തദ്ദേശതിരഞ്ഞെടുപ്പിന്റെ മീഡിയ ഹാൻഡ് ബുക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ എ.ഷാജഹാൻ ഇന്നലെ പുറത്തിറക്കി.പ്രസ് ഇൻഫർമേഷൻ ബ്യൂറോ അഡീഷണൽ ഡയറക്ടർ ജനറൽ വി.പളനിചാമി ആദ്യപ്രതി ഏറ്റുവാങ്ങി.ചടങ്ങിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, കൺസൾട്ടന്റ് എം.ഷാജഹാൻ,ആകാശവാണി ന്യൂസ് ജോയിന്റ് ഡയറക്ടർ ലെമി.ജി.നായർ,അസിസ്റ്റന്റ് ഡയറക്ടർ എം.സ്മിതി,നയൂസ് എഡിറ്റർ ബി.അനില,ഓഫീസ് മേധാവി ഡോ.എ.ജി.ബൈജു,പ്രോഗ്രാം മേധാവി പി.എ.ബൈജു എന്നിവർ പങ്കെടുത്തു.