hi

പാങ്ങോട്: പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെ പാതയോരത്ത് മാലിന്യം തള്ളിയാൽ ഇനി പിടി വീഴും. പാങ്ങോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് നാല് ലക്ഷം രൂപ കല്ലറ ഫെഡറൽ ബാങ്കിൽ നിന്നും 1.5 ലക്ഷം രൂപ ഭരതന്നൂർ ഐ.ഒ.ബി ബാങ്കിൽ നിന്നും 2.5 ലക്ഷം രൂപ പഞ്ചായത്ത്‌ പ്ലാൻ ഫണ്ട് വിനിയോഗിച്ചും മൈലമൂട് മുതൽ പഞ്ചായത്തിന്റെ അതിർത്തി പൂർണമായി സിസി.ടിവി ക്യാമറ നിരീക്ഷണത്തിലാക്കുകയും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുകയും ചെയ്തു.

നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ പണ്ഡിയൻപാറ മുതൽ മൈലമൂട് വരെയുള്ള നാല് കിലോമീറ്റർ ദൂരത്തിൽ മെയിൻ റോഡിന്റെ ഇരുവശത്തും ഫോറസ്റ്റ് ഏരിയായിൽ അറവുമാലിന്യം, കോഴിവേസ്റ്റ്, ശുചിമുറി മാലിന്യങ്ങൾ തുടങ്ങി കച്ചവട സ്ഥാപനങ്ങളിലെ വേസ്റ്റുകൾ വരെ നിക്ഷേപിക്കുന്നത് പതിവാണ്. ഇതോടെ ഈവഴി തെരുവ് നായ, പന്നി തുടങ്ങി വന്യമൃഗങ്ങളുടെ ആക്രമണം യാത്ര ദുസഹമായിരുന്നു.

ഇത് ചുണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകിയിരുന്നു.

പാലോട് റേഞ്ച് ഓഫീസിലും മൈലമൂട് ഗാർഡ് ഓഫീസിലും പഞ്ചായത്ത്‌ ഓഫീസിലുമായി ക്യാമറകളുടെ മേൽനോട്ടം ഏർപ്പെടുത്തി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എം. ഷാഫി നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ.എം.റജീന,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജി.ഗിരിപ്രസാദ്‌, അൻവർ പഴവിള,ലളിതകുമാരി.പി,മെമ്പർമാരായ മുജീബ് പുലിപ്പാറ,അശ്വതി പ്രദീപ്,ഷീജ പുളിക്കര, റീന.എസ്,ശ്രീലത,സിമി.പി,പഞ്ചായത്ത്‌ സെക്രട്ടറി ബെൻസിലാൽ,ഹെഡ് ക്ലർക്ക് സുബി വി.എസ്,വി.ഇ.ഒ റിയാസ് ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.