
തിരുവനന്തപുരം:ആർ.ശങ്കർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ 53-ാമത് ചരമദിനത്തോടനുബന്ധിച്ച് പുഷ്‌പാർച്ചനയും അനുസ്‌മരണവും സംഘടിപ്പിക്കും.പാളയം ആർ.ശങ്കർ സ്ക്വയറിൽ ഇന്ന് രാവിലെ 9ന് സംസ്ഥാനതല ഉദ്ഘാടനം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല നിർവഹിക്കും.കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ കെ.മുരളീധരൻ,എം.എം ഹസ്സൻ,സണ്ണിജോസഫ്,വി.എം.സുധീരൻ,ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ,ആർ.ശങ്കർ ഫൗണ്ടേഷൻ ഒഫ് കേരള പ്രസിഡന്റ് ശരത് ചന്ദ്ര പ്രസാദ് എന്നിവർ പങ്കെടുക്കും.