
കുന്നത്തുകാൽ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാരായമുട്ടം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ജിംനേഷ്യത്തിന്റെ പ്രവർത്തനോദ്‌ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ വി.എസ്.ബിനു നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.രജികുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, എസ്.എം.സി ചെയർമാൻ എ.എസ്.സജികുമാർ,പ്രിൻസിപ്പൽ ബിന്ദു റാണി, ഹെഡ്മിസ്ട്രെസ് ഷിസി, സ്റ്റാഫ് സെക്രട്ടറി സിന്ധു, അദ്ധ്യാപകരായ നന്ദിനി, ഡോ.സൗധീഷ് തമ്പി, വിഭി മാർക്കോസ് എന്നിവർ പങ്കെടുത്തു.