തിരുവനന്തപുരം: ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് (ഓട്ടോണമസ്) സംഘടിപ്പിക്കുന്ന ദേശീയ മാനേജ്മെന്റ് ഫെസ്റ്റ് “ലാ തരംഗ് 6.0” ഇന്ന് നടക്കും.ടെക്‌നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. പേഴ്സണൽ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ്,ലയോള അസോസിയേഷൻ ഒഫ് മാനേജ്മെന്റ് പ്രൊഫഷണൽസ് ആൻഡ് സ്റ്റുഡൻസിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. വിജയികൾക്ക് ഒരു ലക്ഷംരൂപ വരുന്ന സമ്മാനത്തുക ലഭിക്കും.