പൂവാർ: ചപ്പാത്ത് ശാന്തിഗ്രാം ഇൻഫർമേഷൻ ടെക്നോളജിയുടെ നേതൃത്വത്തിൽ ആരംഭിച്ച രണ്ടുമാസത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റ് വഴി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സ്‌കിൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാനും നെഹ്റു യുവകേന്ദ്ര സംഘധൻ മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.വി.രാജസേനൻ നായർ ഉദ്ഘാടനം ചെയ്‌തു.എം.കെ.എസ്.പി തിരുവനന്തപുരം സൗത്ത് ഫെഡറേഷൻ സി.ഇ.ഒ ആര്യനാട് സത്യൻ അദ്ധ്യക്ഷനായിരുന്നു.ഫെഡറേഷൻ ഒഫ് വർക്കിംഗ് ജേണലിസ്റ്റ് സംസ്ഥാന പ്രസിഡന്റ് എ.പി.ജിനൻ,പ്രമുഖ പ്രകൃതി ചികിത്സകൻ ഡോ.ജേക്ക‌ബ് വടക്കൻ ചേരി എന്നിവർ പങ്കെടുത്തു.ഐ.ടി.ഇ.സി ചെയർമാൻ സജു രവീന്ദ്രൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാദ്ധ്യതകൾ എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.ശാന്തിഗ്രാം ഡയറക്ടർ എൽ.പങ്കജാക്ഷൻ സ്വാഗതവും പഠിതാക്കളുടെ പ്രതിനിധി ടി.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.എല്ലാ ചൊവ്വാ,വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 8 മുതൽ 9വരെ ഓൺലൈനായാണ് ക്ളാസ്.ഫോൺ: 8547830692, 9072302707.