തിരുവനന്തപുരം: കോർപ്പറേഷനിൽ മൂന്നാംഘട്ടത്തിൽ 16 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ്. ഇതോടെ 79 വാർഡുകളിൽ സ്ഥാനാർത്ഥികളായി. മൊത്തം 86 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.
ശേഷിക്കുന്ന ഏഴ് സീറ്റുകളിലെ പ്രഖ്യാപനവും ഉടനെയുണ്ടാകും. 15 സീറ്റുകൾ ഘടക കക്ഷികൾക്കുള്ളതാണ്. കോൺഗ്രസ് അതിവേഗം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഇടത്, എൻ.ഡി.എ മുന്നണികളും സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിലാക്കും.
സ്ഥാനാർത്ഥി - വാർഡ്
സി.ജയചന്ദ്രൻ - ചാക്ക
ജി.ഗിരീഷ് കുമാർ - വഞ്ചിയൂർ
കെ.വി.രാംകുമാർ - ജഗതി
ആർ.ഹരികുമാർ- തമ്പാനൂർ
എക്സ്.ശ്രുതിമോൾ - പൂന്തുറ
രജനി വി.നായർ - ശ്രീവരാഹം
ഒ.കോമളവല്ലി - പെരുന്താന്നി
പി.എസ്.ശാലിനി - ശ്രീകണ്‌ഠേശ്വരം
റ്റിന്റു സെബാസ്റ്റ്യൻ - വെട്ടുകാട്
എസ്.ലതിക - വെങ്ങാനൂർ
എൽ.നിസാബീവി - ഹാർബർ
അഡ്വ.വി.എസ്. ബിന്ദു - ശ്രീകാര്യം
എച്ച്.ബേബി - മുടവൻമുകൾ
പി.എ.രാജേഷ് - പാപ്പനംകോട്
എം.പ്രസാദ് - പൂങ്കുളം
വി.മുത്തുകൃഷ്ണൻ - ഫോർട്ട്