varnakoodaram-ulghadanam

കല്ലമ്പലം:തോട്ടയ്ക്കാട് ഗവ.എൽ.പി.എസിലെ വർണക്കൂടാരത്തിന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ പ്രസീത.പി,വൈസ് പ്രസിഡന്റ് ലതിക പി.നായർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ,പഞ്ചായത്തംഗങ്ങളായ ബിജു.എസ്,ഫാൻസി വിഷ്ണു,ദീപ്തിമോഹൻ,കിളിമാനൂർ ബി.പി.സി നവാസ്.കെ,ഷീബ.കെ,ഡോ.ആർ.പ്രകാശ്,വിലാസിനി,നിസാം തോട്ടക്കാട്,സ്കൂൾ ഹെഡ്മിസ്ട്രസ് നസീഹബീഗം,ദിലീപ്, ലിജി തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന ഗുരുജ്യോതി അദ്ധ്യാപക അവാർഡ് ജേതാവായ ഷമീന ടീച്ചറെയും പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരിയെയും ഉപഹാരം നൽകി ആദരിച്ചു.