
വർക്കല: ആർ.ശങ്കറിന്റെ 53-ാമത് ചരമവാർഷിക ദിനാചരണം നെടുങ്ങണ്ട എസ്.എൻ ട്രെയിനിംഗ് കോളേജിൽ എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം അജി.എസ്.ആർ.എം ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.ഷീബ.പി അദ്ധ്യക്ഷത വഹിച്ചു. ഡോ.അജയൻ പനയറ അനുസ്മരണപ്രഭാഷണം നടത്തി. പി.ടി.എ വൈസ് പ്രസിഡന്റ് പെരുങ്ങുഴി ശ്രീകുമാർ,ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ.സംഗീത.എൻ.ആർ എന്നിവർ അനുസ്മരണ സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി ഡോ.വിജി.വി സ്വാഗതവും സ്റ്റാഫ് അഡ്വൈസർ ഡോ.ബിജു സുകുമാർ നന്ദിയും പറഞ്ഞു. അദ്ധ്യാപക അനദ്ധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി.