പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടിക അന്തിമഘട്ടത്തിലെത്തിയിട്ടും യൂത്ത് കോൺഗ്രസിന് അവഗണനയെന്ന് പരാതി. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായ വാർഡുകളിൽ കലാറാണി (ആനകുളം), ഷീന പ്രസാദ് (പാണ്ഡിയൻപാറ), പേരയം സിഗ്നി (ചോനൻ വിള),ബീനാ ബാബു ( പാലോട് ),അനസ് ഖാൻ (പനങ്ങോട്), ശൈലജാരാജീവൻ ( പുലിയൂർ),സീമ (നവോദയ), സുനിൽകുമാർ ( വട്ടപ്പൻകാട്), സുചിത്ര ബാലു (പച്ച, ആർ.എസ്.പി),ഷൈജു (ആലുങ്കുഴി),പി.എസ്.ബാജിലാൽ (കുറുപുഴ),ബിന്ദു (ഇളവട്ടം),വിനു എസ്. ലാൽ (പേരയം ),പുഷ്പ ശശി (താന്നിമൂട് ),ലജി(ആലംപാറ),ദീപാ മുരളി (പാലുവള്ളി) എന്നിവർ മത്സരിക്കും. നന്ദിയോട്, കള്ളിപ്പാറ വാർഡുകളിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായിട്ടില്ല. കുറുപുഴ വാർഡിൽ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാലും പ്രതിപക്ഷ നേതാവ് എസ്.ബി. അരുണും ഏറ്റുമുട്ടും.പുലിയൂർ വാർഡിൽ നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനും സി.പി.എമ്മിൽ നിന്ന് നിലവിലെ ബ്ലോക്ക് പഞ്ചായത്ത് അംഗമായ രാധാ ജയപ്രകാശും മത്സരിക്കും. പാലുവള്ളി വാർഡിൽ നിലവിലെ പഞ്ചായത്തംഗവും ആശാവർക്കറുമായ ദീപാ മുരളി യു.ഡി.എഫിനു വേണ്ടി മത്സര രംഗത്തെത്തുമ്പോൾ സി.പി.എം ആശാവർക്കറായ ബിന്ദുലേഖയെയാണ് മത്സര രംഗത്തെത്തിക്കുന്നത്. സി.പി.എം മുൻ പഞ്ചായത്ത് പ്രസിഡന്റ് ദീപാ സുരേഷ് സി.പി.എം വിട്ട് ബി.ജെ.പിയിലെത്തിയതിനു ശേഷം നവോദയ വാർഡിൽ സ്ഥാനാർത്ഥിയാകുമ്പോൾ സി.പി.എം മത്സര രംഗത്ത് ഇറക്കുന്നത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ കൂടിയായ എസ്.ഷില്ലിയെയാണ്.