
തിരുവനന്തപുരം:ആർ.ശങ്കറിന്റെ ചരമവാർഷിക അനുസ്മരണം ചെമ്പഴന്തി ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്നു.പ്രിൻസിപ്പൽ ഡോ.മോഹൻ ശ്രീകുമാർ.സി ഉദ്ഘാടനം ചെയ്തു.കോളേജ് കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പി.ടി.എ സെക്രട്ടറിയുമായ ജിതിൻ.ബി അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് പ്രൊഫസർ കവിദാസ്.ജി,ജോഗ്രഫി വിഭാഗം മേധാവി ശ്യാംകുമാർ.എസ്, അസിസ്റ്റന്റ് പ്രൊഫസർ അശ്വതി.എസ്.ജെ,ഓഫീസ് സ്റ്റാഫ് അംഗം രേണുക.പി എന്നിവർ പങ്കെടുത്തു.കൊമേഴ്സ് വിഭാഗം മേധാവി കമല മോഹൻ സ്വാഗതവും ജിയോളജി വിഭാഗം മേധാവി ശരത് പ്രശാന്ത് നന്ദിയും പറഞ്ഞു.