
കിളിമാനൂർ: കേശവപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു.ബ്ലോക്ക് പ്രസിഡന്റ് ബി.പി.മുരളി സ്വാഗതവും മെഡിക്കൽ ഓഫീസർ രാജേഷ് എ.ജോൺ റിപ്പോർട്ട് അവതരണവും നടത്തി. വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ,ജില്ലാപഞ്ചായത്ത് അംഗങ്ങളായ ബേബി സുധ,പ്രിയദർശിനി പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.സ്മിത,ബിജു കുമാർ.എം,സജീർ.എസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഐഷ റഷീദ്,പ്രസീത,പി.ഡി.ദീപ,ഡിവിഷൻ മെമ്പർമാരായ ഷീല,എ,എൻ.സരളമ്മ,കുമാരി ശോഭ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഷീജ.കെ,എച്ച്.എം.സി അംഗം ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി ബിനിൽ.എസ് നന്ദി പറഞ്ഞു.