തിരുവനന്തപുരം: രത്നാകരൻ ഭാഗവതർ സംഗീതസഭയുടെ മൂന്നാമത് സംഗീത രത്നാകരം പുരസ്‌കാരം പൂയം തിരുനാൾ ഗൗരി പാർവതിബായി കർണാടക സംഗീതജ്ഞ ഡോ.ഓമനക്കുട്ടിക്ക് നൽകും.
19ന് തൈക്കാട് ഭാരത് ഭവൻ ശെമ്മാങ്കുടി സ്‌മൃതി ഹാളിൽ നടക്കുന്ന ചടങ്ങിൽ സംഗീത രത്നാകരം യുവപ്രതിഭ പുരസ്കാരങ്ങൾ കെ.എസ്.മാധവ് കൃഷ്ണ,സുരഞ്ജന വർഷ.എസ്.ആർ,സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പിന്നണി ഗായകൻ ശ്രീകാന്ത്,കീബോർഡ് വാദകൻ തങ്കരാജ് എന്നിവർക്ക് നൽകും. ഉദയശങ്കർ,അനന്തപുരം ബാബു,പത്മ അനിൽ എന്നിവരെ ആദരിക്കും.