cutting-machine

ചിറയിൻകീഴ്: മംഗലപുരം ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹതീരം ബഡ്സ് പുനഃരധിവാസകേന്ദ്രത്തിൽ സ്ഥാപിച്ച സെമി ഓട്ടോമാറ്റിക് കട്ടിംഗ് മെഷീനിന്റെ പ്രവർത്തനോദ്ഘാടനം മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. കുടുംബശ്രീ ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ചാണ് കുട്ടികളുടെ ഉപജീവന പദ്ധതിയായ നോട്ട്പാഡ് - ഓഫീസ് ഫയൽ നിർമ്മാണ യൂണിറ്റിലേക്ക് മെഷീൻ നൽകിയത്. ജനപ്രതിനിധികളായ ജി.മുരളീധരൻ,സുനിൽ.എ.എസ്,വനജ കുമാരി,കെ.പി.ലൈല,മീന.ആർ.ആർ,ബി.അജികുമാർ,കെ.കരുണാകരൻ,സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു ജെയിംസ്,അസിസ്റ്റന്റ് സെക്രട്ടറി റഫീഖ്,സ്കൂൾ ജീവനക്കാരായ റോയ്.ജെ.വി,ബിജു.കെ,ആര്യ.എസ്.കുമാർ,ആശാകുമാരി.ബി,യമുന.വി.ആർ,പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.