sndp-

ചിറയിൻകീഴ്: എസ്.എൻ.ഡി.പി.യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കർ സ്മൃതി ദിനാചരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക്‌ ആർ.ശങ്കർ സ്മാരക എൻഡോവ്മെന്റ് വിതരണവും നടത്തി. സഭവിള ശ്രീനാരായണാശ്രമം ഓഡിറ്റോറിയത്തിൽ നടന്ന ആർ.ശങ്കർ അനുസ്മരണ സമ്മേളനം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു.എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ആർ.ശങ്കർ അനുസ്മരണ പ്രഭാഷണം നടത്തി.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുള്ള ചിറയിൻകീഴ് താലൂക്കിലെ വിദ്യാർത്ഥികൾക്കായി യൂണിയൻ ഏർപ്പെടുത്തിയിട്ടുളള ആർ.ശങ്കർ സ്മാരക എൻഡോവുമെന്റുകൾ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി വിജയികൾക്ക്‌ കൈമാറി.യോഗം ഡയറക്ടർ അഴൂർ ബിജു, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ഡി.ജയതിലകൻ, സുനിത പാലയ്ക്കൽ എന്നിവർ പങ്കെടുത്തു. ആർ.ശങ്കറിന്റെ ഛായാചിത്രത്തിനു മുന്നിൽ യൂണിയൻ ഭാരവാഹികളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.