1

അമരവിള: അമരവിള എൽ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൗട്ട് ഗൈഡ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗികൾക്കായി നടത്തിയ ഉച്ചഭക്ഷണ വിതരണം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ജോയ് ജോൺ, പി.ടി.എ പ്രസിഡന്റ് ടി.ജഗൽ പ്രസാദ്, സേവാസദനം പ്രസിഡന്റ് ഏണിത്തോട്ടം കൃഷ്ണൻ നായർ, സ്കൗട്ട് മാസ്റ്റർ ആർ.സലിം രാജ്, റെയ്ഞ്ചർ ലീഡർ സിമി.കെ.എസ്, ആനന്ദ് എന്നിവർ നേതൃത്വം നൽകി.