
തിരുവനന്തപുരം: ഭീമയുടെ 101-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 101 മണിക്കൂർ മെഗാ വിൽപ്പന ആരംഭിച്ചു.ഇന്നലെ ആരംഭിച്ച പരിപാടി തിരുവനന്തപുരം,പോത്തൻകോട്,ആറ്റിങ്ങൽ ഷോറൂമുകളിലായി ഈ മാസം 10 വരെ തുടരും.വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഭീമയുടെ തിരുവനന്തപുരത്തെ ഷോറൂമിൽ ചെയർമാൻ ഡോ.ബി.ഗോവിന്ദനും മാനേജിംഗ് ഡയറക്ടർ സുഹാസ്.എം.എസും ചേർന്ന് നിർവഹിച്ചു.ഡയറക്ടർമാരായ ജയഗോവിന്ദൻ,ഗായത്രി സുഹാസ്, നവ്യ സുഹാസ് എന്നിവരും പങ്കെടുത്തു.ആഘോഷങ്ങളുടെ ഭാഗമായി, പരമ്പരാഗത-ആധുനിക ചാരുതയും വിവിധ കരകൗശല ചാരുതകളും സമന്വയിപ്പിക്കുന്ന ട്രെൻഡി, ലൈറ്റ്‌വെയിറ്റ്, ഫാഷനബിൾ ഡിസൈനുകൾ ഉൾക്കൊള്ളുന്ന ആഭരണങ്ങളുടെ ശേഖരങ്ങൾ ഭീമ പുറത്തിറക്കി. സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 60 ശതമാനം വരെ കിഴിവ്,ഡയമണ്ട് ആഭരണങ്ങൾക്ക് ക്യാരറ്റിന് 15,000 വരെ കിഴിവ്,പഴയ സ്വർണ വിപണി മൂല്യത്തിന് മുകളിൽ 101 രൂപ കൂടുതൽ, തിരഞ്ഞെടുത്ത വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്ക് പൂജ്യം ശതമാനം പണിക്കൂലി, ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനം എന്നിവ ഭീമ നൽകുന്നു.
cption ഭീമ ജൂവലറിയുടെ 101 ആനിവേഴ്സറി ഫെസ്റ്റിന്റെ ഉദ്ഘാടനം ഭീമ ജ്വല്ലറി ചെയർമാൻ ഡോ ബി ഗോവിന്ദനും മാനേജിംഗ് ഡയറക്ടർ സുഹാസ് എം എസ്, ചേർന്ന് നിർവഹിക്കുന്നു . ഡയറക്ടർമാരായ ജയ ഗോവിന്ദൻ, ഗായത്രി സുഹാസ്, നവ്യ സുഹാസ് എന്നിവർ സമീപം