ഉദിയൻകുളങ്ങര: പെരുങ്കടവിള പഞ്ചായത്തിലെ പാൽക്കുളങ്ങര വാർഡിൽ വോൾട്ടേജ്ക്ഷാമം പരിഹരിക്കുന്നതിനായി ട്രാൻസ്‌ഫോർമർ സ്ഥാപിക്കും. മൈലപൊറ്റ,ചിറവിള, പട്ടംചിറ പ്രദേശത്തെ വീട്ടുകളിൽ വൈകുന്നേരങ്ങളിൽ ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. വൈദ്യുതവിളക്കുകളും കൃത്യമായി പ്രകാശിക്കില്ല. പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതോടെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകും. ഇതുസംബന്ധിച്ച് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ് വൈദ്യുതി വകുപ്പിന് നൽകിയ നിവേദനത്തെ തുടർന്നാണ് പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ നടപടിയായത്.