
ചിറയിൻകീഴ്: പാലവിള ഗവ.യു.പി സ്കൂളിൽ കിഫ്ബി ഫണ്ടും എം.എൽ.എ ഫണ്ടും ചേർത്ത് നിർമ്മിച്ച പുതിയ മൂന്ന് നില കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. വി.ശശി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുൽ വാഹിദ്, ജില്ലാ പഞ്ചാത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം,ആർ.സുഭാഷ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി,എസ്.ശിവപ്രഭ,റീജു,സി.എസ്.അജയകുമാർ, ആർ.മുരളി, ദിനിൽ.കെ.എസ്, സന്തോഷ് കുമാർ, വിനു.എസ്, എസ്.ഷിബു,ഹീര.ആർ.നായർ എന്നിവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷാമില ബീവി ഇ.എസ് സ്വാഗതം പറഞ്ഞു.