raman-foundation

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ പ്രഥമ ചെയർമാനും നിയമസഭാംഗവുമായിരുന്ന ആർ പ്രകാശിന്റെ സ്മരാണാർത്ഥം പി.എം. രാമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച കൗൺസിലർക്കായുള്ള പുരസ്കാരം മന്ത്രി ജി.ആർ. അനിൽ കൗൺസിലർ എം. താഹിറിന് നൽകി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം. മുൻ എം.എൽ.എ ജമീലാ പ്രകാശം,നഗരസഭാ ചെയർപേഴ്സൺ,വൈസ് ചെയർമാൻ തുളസിധരൻ പിള്ള,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. നജാം,എസ്.ഷീജ,രമ്യ സുധീർ, അവനവഞ്ചേരി രാജു,എസ്. ഗിരിജ,കൗൺസിലർ രാജു തുടങ്ങിയവർ പങ്കെടുത്തു.