വർക്കല: വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന വർക്കല സബ് ജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.അജയകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ.ബി.എസ്.ജോസ് അദ്ധ്യക്ഷത വഹിച്ചു. എൽ.പി വിഭാഗത്തിൽ കോവൂർ ട്രിനിറ്റി സ്കൂളും ഇടവ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളും അഞ്ചുതെങ്ങ് എസ്.എച്ച്.സി.എൽ.പി സ്കൂളും 57 പോയിന്റ് വീതം നേടി ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. ഇടവ ഗവ. യു.പി.എസിനാണ് രണ്ടാം സ്ഥാനം. യു.പി വിഭാഗത്തിൽ 74 പോയിന്റോടെ ഇടവ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.
കുരയ്ക്കണ്ണി എച്ച്.വി.യു.പി.എസും മേൽവെട്ടൂർ ജെംനോ മോഡൽ ഹയർസെക്കൻഡറി സ്കൂളും 72 പോയിന്റ് വീതം നേടി രണ്ടാം സ്ഥാനം പങ്കിട്ടു. എച്ച്.എസ് വിഭാഗത്തിൽ ഇടവ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ 177 പോയിന്റോടെ ഒന്നാമതെത്തി. ഇടവ എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് 155 പോയിന്റോടെ രണ്ടാംസ്ഥാനവും വർക്കല ജി.എം.എച്ച്.എസ്.എസ് 153 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ 207 പോയിന്റോടെ ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനവും വർക്കല ജി.എം.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ഇടവ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
യു.പി സംസ്കൃത വിഭാഗത്തിൽ മുത്താന ആർ.കെ.എം യു.പി.എസിന് ഒന്നാം സ്ഥാനവും അയിരൂർ ഗവ.യു.പി.എസിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഇടവ എം.ആർ.എം.കെ.എം.എം എച്ച്.എസ്.എസിനാണ് ഒന്നാംസ്ഥാനം. എൽ.പി വിഭാഗം അറബിക്കിൽ ഇടവ ജി.എം.യു.പി.എസും കടയ്ക്കാവൂർ എസ്.ആർ.വി എൽ.പി.എസും 45 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. യു.പി വിഭാഗത്തിൽ വെൺകുളം എൽ.വി.യു.പി.എസും കുരയ്ക്കണ്ണി എച്ച്.വി.യു.പി.എസും 63 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. 59 പോയിന്റോടെ വിളബ്ഭാഗം എ.എം.ടി.ടി.ഐക്കാണ് രണ്ടാം സ്ഥാനം. എച്ച്.എസ് വിഭാഗത്തിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ് 93 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. സിനിമാതാരം വിനു.വൈ.എസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. വർക്കല എ.ഇ.ഒ സിനി.ബി.എസ്, ബി.പി.ഒ ദിനിൽ.കെ.എസ്, ജനറൽ കൺവീനർ അന്നപൂർണ.എസ്.ആർ, ജോയിന്റ് കൺവീനർ ജ്യോതിലാൽ.ബി, ജോസ്.എം.എ, ബൈജു.വി, എസ്.സുനിൽ, സുവീഷ്, ജെ. ലിയോൺസ് തുടങ്ങിയവർ പങ്കെടുത്തു.