
പൂവാർ: മത്സ്യഫെഡിനെക്കുറിച്ച് പഠിക്കാൻ കേന്ദ്ര പ്രതിനിധിസംഘം കേരളത്തിലെത്തി. മത്സ്യഫെഡിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളെയും പ്രീ പ്രൈമറി സൊസൈറ്റികളിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പുല്ലുവിള എഫ്(ടി)28 മത്സ്യത്തൊഴിലാളി വികസന ക്ഷേമനിധി സംഘത്തിൽ നേരിട്ടെത്തി കാര്യങ്ങൾ മനസിലാക്കി സംഘത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. കേന്ദ്ര പ്രതിനിധികളായ പ്രൊഫ.എസ്.മഹീന്ദ്ര ദേവ് (ചെന്നൈ), ജോയിന്റ് സെക്രട്ടറി ഡോ.കെ.കെ.തൃപ്പാടി,ചെയർമാൻ കാമിൽ ബുള്ളർ.പി.എസ്, മത്സ്യഫെഡ് എം.ഡി ഡോ.പി.സഹദേവൻ, മത്സ്യഫെഡ് ബോർഡ് അംഗങ്ങളായ ജെറാൾഡ്,ഗ്രേസി ജോൺ, മത്സ്യഫെഡ് ജില്ലാ മാനേജർ ലാൽ പ്രീത, ഫിഷറീസ് അസിസ്റ്റന്റ് രജിസ്റ്റർ അജന്താകുമാരി തുടങ്ങി മത്സ്യഫെഡിന്റെയും ഫിഷറീസിന്റെയും 25 ഓളം പ്രതിനിധി സംഘമാണ് സന്ദർശനം നടത്തിയത്. കമ്മിറ്റി കൺവീനർ ലിപിൻ ലോർദോന്റ് സംഘത്തിന് സ്വീകരണം നൽകി.