തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികൾ നടന്ന കോർപ്പറേഷനാണ് തിരുവനന്തപുരം നഗരസഭയെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷ കൂടിയായ മുൻ ഡി.ജി.പി ശ്രീലേഖ നയിക്കുന്ന അനന്തപുരി വികസന സന്ദേശയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്തമംഗലം മുതൽ നെട്ടയം വരെ നടക്കുന്ന പദയാത്രയുടെ സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി സിറ്റി ജില്ലാദ്ധ്യക്ഷൻ കരമന ജയൻ,സംസ്ഥാന സെക്രട്ടറിമാരായ വി.വി.രാജേഷ്,സി.ശിവൻകുട്ടി,കൗൺസിലർമാരായ മധുസൂധനൻ നായർ,ഗിരികുമാർ,വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റ് പദ്മകുമാർ,മണ്ഡലം ജനറൽ സെക്രട്ടറി ജയചന്ദ്രൻ,നേതാക്കളായ ജി.എസ്.സന്തോഷ്,ആർ.എസ്.രാജീവ് എന്നിവർ പങ്കെടുത്തു.