ddd

തിരുവനന്തപുരം: വാരാഘോഷത്തിനുവേണ്ടി മാത്രമാകരുത് മാതൃഭാഷാ സ്നേഹമെന്ന് കവി വി.മധുസൂദനൻ നായർ പറഞ്ഞു.തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗ് സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സീറ്റ് പ്രിൻസിപ്പൽ ഡോ.കെ.സുരേഷ് അദ്ധ്യക്ഷ വഹിച്ചു.സംഘാടകസമിതി കൺവീനറും ചീഫ് ടെക്നിക്കൽ ലൈബ്രേറിയനുമായ കരിങ്ങന്നൂർ ശ്രീകുമാർ സ്വാഗതം പറഞ്ഞു.യു.ജി ഡീൻ ഡോ.ജിഷ.വി.ആർ,മലയാളം ക്ലബ് ചാർജ് ഡോ.റാണി പവിത്രൻ എന്നിവർ പങ്കെടുത്തു. ലൈബ്രേറിയൻ വി.കെ.രവിദാസ് നന്ദി പറഞ്ഞു.