g

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ച് കെ.പി.സി.സിയിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെ.പി.സി.സി മുൻ പ്രസിഡന്റുമാരായ എം.എം. ഹസൻ, കെ .മുരളീധരൻ,രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് എൻ. ശക്തൻ, ജി. സുബോധൻ, മരിയാപുരം ശ്രീകുമാർ, കെ. മോഹൻകുമാർ, കമ്പറ നാരായണൻ, എൻ.എസ്. നുസൂർ തുടങ്ങിയവർ പങ്കെടുത്തു.