hi

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ വിനിയോഗിച്ച് ബ്ലോക്ക് പരിധിയിലെ 128 രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡി.ദീപയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി ഉദ്ഘാടനം നിർവഹിച്ചു. ജനപ്രതിനിധികളായ ബി.എസ്.ഹർഷകുമാർ,എം.എസ്.റാഫി ഹെൽത്ത് സൂപ്രണ്ട് ഷാജു എസ്,ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി ബിനിൽ എസ്.നന്ദി പറഞ്ഞു.