bi

കിളിമാനൂർ: കിളിമാനൂർ റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗവും അവാർഡ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി നിർവഹിച്ചു. സംഘം പ്രസിഡന്റ് ജി.ഹരികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന സഹകാരികളെ ആദരിക്കുകയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും ചെയ്തു. ഭരണ സമിതി അംഗങ്ങളായ എം.സുഗുണൻ ആശാരി,എം.സാഹിന,എ.ഉഷാകുമാരി,സെക്രട്ടറി എസ്.ദീപ എന്നിവർ സംസാരിച്ചു.