dr

വക്കം: കടയ്ക്കാവൂരിൽ നാലര പതിറ്റാണ്ട് ആരോഗ്യ സാംസ്കാരിക രംഗത്തും അശരണരായ രോഗികൾക്കായി തന്റെ മുഴുവൻ സമയവും മാറ്റിവച്ച ഡോ.ബി.ഗോപിനാഥിന്റെ വേർപാടിന് ഇന്നേയ്ക്ക് മൂന്നുവർഷം. നെടുമങ്ങാട് വിതുര തകരപുര ബംഗ്ലാവിൽ ബാലൻ പണിക്കരുടേയും ജാനകിയുടെയും മകനായി ജനനം. വിതുര ഹൈസ്കൂൾ,എസ്.എൻ.കോളേജ് കൊല്ലം,മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പഠനം. 1980 മുതൽ കടയ്ക്കാവൂർ കേന്ദ്രീകരിച്ച് ബാല്യകാലത്ത് നഷ്ടപ്പെട്ട അമ്മയുടെ പേരിൽ ജാനകി ഹോസ്പിറ്റൽ പണിതു. പ്രതിഫലമോ,ലാഭേച്ഛയോ കൂടാതെ നിർദ്ധനരായ രോഗികൾക്കായി മുഴുവൻ സമയവും ചെലവിട്ടു. ചാവർകോട് വൈദ്യകുടുംബാംഗം അനിത തങ്കമാണ് ഭാര്യ. അച്ഛന്റെ ഉപദേശവും പാതയും പിന്തുടർന്ന് ആതുരസേവന മേഖലയിൽ മക്കളായ ഡോ. വിഷ്ണു ഗോപിനാഥ്,ജാനു ഗോപിനാഥ്,മരുമക്കളായ ഡോ.അഖില വിനോദ്, ഡോ.കിഷോർ എന്നിവരും ഈ മേഖലയിൽ പ്രവർത്തിച്ചുവരുന്നു. ഓർമ്മ ദിവസമായ ഇന്ന് കടയ്ക്കാവൂർ ജാനകി ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ രാവിലെ 10മുതൽ 12 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.