purasakaram

ചിറയിൻകീഴ്: ആൽത്തറമൂട് നാട്ടുവാരം എൻ.എസ്.എസ് കരയോഗ വാർഷിക സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുനാൾ ഗൗരി പാർവതി ഭായി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. മന്നം പുരസ്കാരം 2025 നൽകി ഗൗരി പാർവതി ഭായിയെ ആദരിച്ചു. നാഗസ്വരവിദ്വാൻ ശാർക്കര നാരായണൻ കുട്ടി, സംഗീതജ്ഞ ഡോ.വിനീത എന്നിവരെ മന്നം കലാശ്രേഷ്ഠ പുരസ്കാരം നൽകിയും നർത്തകിയായ ആരതിയെ മന്നം കലാപ്രതിഭ പുരസ്കാരം നൽകിയും ആദരിച്ചു. കരയോഗം സെക്രട്ടറി പാലവിള സുരേഷ്,വൈസ് പ്രസിഡന്റ് രാമചന്ദ്രൻ നായർ, ട്രഷറർ രഘുകുമാർ, ജോയിന്റ് സെക്രട്ടറി അമ്പു ശ്രീസുമം, വനിതാ സമാജം പ്രസിഡന്റ് വസന്തകുമാരി,വനിതാ സമാജം സെക്രട്ടറി ഇൻ ചാർജ് സ്വപ്ന ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും നടന്നു.