
കല്ലമ്പലം: കരവാരം ഗ്രാമ പഞ്ചായത്ത് 10 വാർഡിലെ മുഴുവൻ വീടുകൾക്കും സെഗ്രിക്കേഷൻ ബിൻ നൽകി.പദ്ധതിയുടെ വിതരണോദ്ഘാടനം തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബിൻ നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിത, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കുമാർ, പഞ്ചായത്തംഗങ്ങളായ വിജി വേണു, ലോഗേഷ്, ഫാൻസി, ഹുസൈൻ, വത്സല തുടങ്ങിയവയർ പങ്കെടുത്തു.