ass

തിരുവനന്തപുരം: ടെക്നിക്കൽ വലുവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എസ്.ബി.ഐ ലോക്കൽ ഹെഡ് ഓഫീസിന് മുന്നിൽ ധർണ നടത്തി. എം.എം. ഹസൻ,​ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രത്നാകരൻ,​ജനറൽ സെക്രട്ടറി ബോബി ജോയി എന്നിവർ പങ്കെടുത്തു. വലുവേഷൻ നടപടികളിലെ ഗുരുതരമായ നിയമ ലംഘനങ്ങളിൽ പ്രതിഷേധിച്ചും, വലുവേഴ്സ് നേരിടുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുമാണ് ധർണ നടത്തിയത്. അസോസിയേഷൻ ഉന്നയിച്ച ന്യായമായ എല്ലാ പരാതികളും ചീഫ് ജനറൽ മാനേജർ അംഗീകരിച്ചതോടെ ധർണ അവസാനിപ്പിച്ചു.