hsover

മുടപുരം: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ആറ്റിങ്ങൽ ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.സമാപന സമ്മേളനം അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.അനിൽ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സബീന ബീവി.എ അദ്ധ്യക്ഷത വഹിച്ചു.തിരുവനന്തപുരം ആർ.ഡി.ഡി അജിത .എസ് സമ്മാനങ്ങൾ വിതരണം ചെയ്തു.പഞ്ചായത്ത് മെമ്പർമാരായ ജയന്തി കൃഷ്ണ ,സൈജ നാസർ,ജി.ഗോപകുമാർ,സലീന ജെ.എസ്, എ.ഇ.ഒ ഡോ. പി.സന്തോഷ്‌കുമാർ,പ്രിൻസിപ്പൽ എസ്.മാർജി,ആറ്റിങ്ങൽ ബി.പി.സി വിനു.എസ്, എൽ.പി.എസ് എച്ച്.എം സോജാ.ഐ.എസ്, പി.ടി.എ വൈസ് പ്രസിഡന്റ് അനസ് .എസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എസ്.നിഹാസ് തുടങ്ങിയവർ പങ്കെടുത്തു. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് ഗവ .ബോയ്സ് ഹൈസ്കൂൾ ,ആറ്റിങ്ങൽ --458 പോയിന്റ് .ഹയർസെക്കൻഡറി വിഭാഗത്തിൽ ഓവറാൾ -ഗവ . മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ -282 പോയിന്റ് ,ആറ്റിങ്ങൽ.രണ്ടാം സ്ഥാനം എസ്.എസ്.വി ജി.എച്ച്.എസ്.എസ് ,ചിറയിൻകീഴ് -242 പോയിന്റ് .ഹൈസ്കൂൾ വിഭാഗം --ഓവറാൾ : കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ .ഹയർസെക്കൻഡറി സ്കൂൾ -197 പോയിന്റ് ,രണ്ടാം സ്ഥാനം :വെഞ്ഞാറമൂട് ഗവ .ഹയർ സെക്കൻഡറി സ്കൂൾ -189 പോയിന്റ് .യു.പി .എസ് വിഭാഗം :ഓവറാൾ --വൈ .എൽ.എം യു.പി.എസ്,കീഴാറ്റിങ്ങൽ -80 പോയിന്റ്,സി.എസ്.ഐ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ,ആറ്റിങ്ങൽ -78 പോയിന്റ്.രണ്ടാം സ്ഥാനം -ജി.യു,പി.എസ് ,വെഞ്ഞാറമൂട് -78 പോയിന്റ് .എൽ.പി വിഭാഗം :ഓവറാൾ :എ.എം.എൽ.പി.പി.എസ് ,പെരുംകുളം -61 പോയിന്റ്,ഡയറ്റ് ആറ്റിങ്ങൽ -61 പോയിന്റ്,ജി .എൽ.പി.എസ്,ചെമ്പൂര് -61പോയിന്റ് ,രണ്ടാം സ്ഥാനം -ജി.എൽ.പി.എസ് മുള്ളറംകോട് -57 പോയിന്റ് ,ആർ.എം.എൽ.പി.എസ് മണനാക്ക് -57 പോയിന്റ് .സംസ്‌കൃതം വിഭാഗം :ഓവറാൾ : ഹൈസ്കൂൾ വിഭാഗം -ജനത എച്ച്.എസ്.എസ് തേമ്പാമ്മൂട് -43 പോയിന്റ് ,യു.പി.വിഭാഗം ഓവറാൾ -ജി.യു.പി.എസ്,പാലവിള --90 പോയിന്റ്, രണ്ടാംസ്ഥാനം - വൈ .എൽ.എം.യു.പി.എസ് ,കീഴാറ്റിങ്ങൽ --88 പോയിന്റ് .അറബിക്ക് വിഭാഗം -:ഹൈസ്കൂൾ വിഭാഗം - ഓവറാൾ : ഗവ വി.എച്ച്.എസ്.എസ് ആലംകോട് --93 പോയിന്റ് ,എച്ച്.എസ്.എസ് വെഞ്ഞാറമൂട്-93 പോയിന്റ് , രണ്ടാം സ്ഥാനം - ജി.എച്ച്.എസ്.എസ് അഴൂർ -87 പോയിന്റ് .അറബിക്ക് യു.പി വിഭാഗം -ഓവറാൾ -ജി.യു.പി.എസ് വെഞ്ഞാമൂട് -65 പോയിന്റ്,ജി.യു.പി.എസ് കിഴുവിലം -65 പോയിന്റ് ,വൈ .എൽ .എം.യു.പി.എസ് കീഴാറ്റിങ്ങൽ -65 പോയിന്റ് ,രണ്ടാം സ്ഥാനം -പി.ടി.എം.യു.പി.എസ് ചെഞ്ചേരികോണം -61 പോയിന്റ് ,എസ്.ഐ.യു.പി.എസ് മാടൻവിള --61 പോയിന്റ് .എൽ.പി.എസ് അറബിക്ക് --ഓവറാൾ -ജി.യു.പി.എസ് കിഴുവിലം ,ജി.യു.പി.എസ് ചെമ്പൂര് ,എ.എം.എൽ.പി.എസ് പെരുംകുളം ,ജി.യു.പി.എസ് വെഞ്ഞാറമൂട് --45 പോയിന്റ് വീതം ,രണ്ടാം സ്ഥാനം -എസ്.സി.വി.എൽ.പി.എസ് ചിറയിൻകീഴ് ,ടൗൺ യു.പി.എസ് ആറ്റിങ്ങൽ - 41 പോയിന്റ് വീതം .