
ആറ്റിങ്ങൽ: പെരുങ്ങുഴി മാതശ്ശേരി കോണത്ത് ഗവ.യു.പി.എസിലെ വർണക്കൂടാരം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു.ബി.പി.സി വിനു പദ്ധതി വിശദീകരണം നടത്തി.അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ പങ്കെടുത്തു.പി.ടി.എ പ്രസിഡന്റ് രേഷ്മ,എസ്.എം.സി ചെയർമാൻ സുധീഷ്,അഴൂർ പഞ്ചായത്തംഗം അനിലാൽ,അദ്ധ്യാപികമാരായ ബിസ്മി,വൃന്ദ എന്നിവർ പങ്കെടുത്തു.പ്രധാന അദ്ധ്യാപിക ബീന സ്വാഗതവും ബിന്ദു മോൾ ടീച്ചർ നന്ദിയും പറഞ്ഞു.