
ശിവഗിരി : 93-ാമത് തീർത്ഥാടനത്തിന്റെ മുന്നോടിയായി ശിവഗിരിയിൽ ചേർന്ന യോഗത്തിൽ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ശ്രീനാരായണഗുരുദേവ കല്‍പന പ്രകാരം അഷ്ടലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന ശിവഗിരി തീർത്ഥാടനം വിജയിപ്പിക്കുന്നതിന് എല്ലാ മേഖലകളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.