
നെടുമങ്ങാട് : മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന ആർ. ശങ്കറിന്റെ 53 -മത് അനുസ്മരണം നെടുമങ്ങാട് യൂണിയന്റെ ആഭിമുഖ്യത്തിൽ പഴകുറ്റി യൂണിയൻ ഓഫീസിൽ നടന്നു.യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് സ്ഥാപക ജനറൽ സെക്രട്ടറി ആയിരുന്ന ആർ.ശങ്കറിന്റെ സേവനങ്ങളും ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ അദ്ദേഹം നൽകിയ സംഭവനകളും വിവരിച്ചു. ആക്ടിഗ് സെക്രട്ടറി ഗോപാലൻ റൈറ്റ് അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ ശിവരാജൻ മേശിരി, പ്രസാദ് കണക്കോട്, സുരേഷ് കുമാർ പഴകുറ്റി, ഷിജു വഞ്ചുവം, സുനിൽകുമാർ നന്ദിയോട്, കരകുളം ചന്ദ്രൻ വനിതാസംഘം ഭാരവാഹികളായ ലതാ കുമാരി, കൃഷ്ണാ റൈറ്റ്, ജയാ വസന്ത്, സിന്ധു,ദീപ,കൃപ, ലിജി, വിജയകുമാരി, മിനി, റീന, ബിന്ദു ഇരിഞ്ജയം യൂത്ത്മൂവ്മെന്റ് ഭാരവാഹികളായ രാജേഷ് ശശിധരൻ, രമേശ് പഴകുറ്റി, രഞ്ജിത്ത് നെട്ട, സുമേഷ് വേട്ടമ്പള്ളി, ലാലു പുലിപ്പാറ തുടങ്ങിയവർ പങ്കെടുത്തു.