sivagiri

ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടന മഹോത്സവത്തിന്റെ ഭാഗമായി ഗുരുധർമ്മ പ്രചരണസഭ കേന്ദ്രസമിതിയുടേയും തിരുവനന്തപുരം ജില്ലാകമ്മറ്റിയുടേയും നേതൃത്വത്തിൽ പാറശാലയിൽ നിന്നും പുറപ്പെടുന്ന ശിവഗിരി തീർത്ഥാടന വിളംബര പദയാത്രയുടെ സ്വാഗത സംഘ രൂപീകരണയോഗം ഇന്ന് ഉച്ചയ്ക്ക് 3ന് പാറശാല ചൂഴാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേരും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സഭാ രജിസ്ട്രാർ കെ.ടി. സുകുമാരൻ, ജോ.രജിസ്ട്രാർ പുത്തൂർ ശോഭനൻ, പി.ആർ.ഒ ഡോ.ടി. സനൽകുമാർ, ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, കോ-ഓർഡിനേറ്റർമാരായ അശോകൻ ശാന്തി, ചന്ദ്രൻ പുളിങ്കുന്ന്, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ജില്ലാ പ്രസിഡന്റ് അരുവിയോട് വിശ്വംഭരൻ, സെക്രട്ടറി എൻ. ശുചീന്ദ്രബാബു എന്നിവർ സംസാരിക്കും. സഭാ പ്രവർത്തകരും ഗുരുഭക്തരും പങ്കെടുക്കണമെന്ന് ശിവഗിരി മഠം അറിയിച്ചു.