
പാറശാല: കൊറ്റാമം ഫാത്തിമ പബ്ലിക് സ്കൂളിൽ നടന്ന ഫുഡ് ഫെസ്റ്റ് വൈവിദ്ധ്യങ്ങളുടെയും രുചി ഭേദങ്ങളുടെയും വിസ്മയവുമായി മാറി.സ്കൂളിലെ എല്ലാ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ നടന്ന ഫെസ്റ്റ് പഴമയുടെയും, സംസ്കാരത്തിന്റെയും രുചിഭേദങ്ങളടങ്ങുന്ന നിരവധി ഭക്ഷണ വിഭവങ്ങളുടെ വേദിയായിമാറി. വിദ്യാർത്ഥി പ്രതിനിധികളുടെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങ് കൊറ്റാമം ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ഫാ.ഡെന്നിസ് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ഡോ.ഷാനിയ ജോൺ,വൈസ് പ്രിൻസിപ്പൽ ലക്ഷ്മി പ്രശാന്ത്,ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജേന്ദ്ര ബാബു,കോഓർഡിനേറ്റർ ജീഷ എന്നിവർ പങ്കെടുത്തു.ഫുഡ് ഫെസ്റ്റിലൂടെ കണ്ടെത്തുന്ന ധനം പൂർണമായും ചാരിറ്റി പ്രവർത്തങ്ങൾക്കായി ഉപയോഗിക്കും.