k

തിരുവനന്തപുരം: നൂറുൽ ഇസ്ലാം സർവകലാശാലയുടെ സ്ഥാപകനും ചാൻസലറുമായ ഡോ.എ.പി.മജീദ് ഖാന്റെ നവതിയാഘോഷം വിപുലമായി നടന്നു. ചടങ്ങിൽ നൂറുൽ ഇസ്‌ലാം സർകലാശാല വൈസ് ചാൻസലർ ഡോ.ടെസി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രോ ചാൻസലർ എം.എസ്.ഫൈസൽ ഖാൻ ആമുഖപ്രഭാഷണം നടത്തി.നൂറുൽ ഇസ്ലാം എഡ്യുക്കേഷണൽ ട്രസ്റ്റ് ഡയറക്ടർ ഡോ.സലിം ഷഫീക്ക് മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ട വ്യക്തികൾ ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
കേന്ദ്രമന്ത്രി ഡോ.സുകാന്ത മജുംദാർ നവതി സന്ദേശം നൽകി.മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ,കോട്ടാർ ബിഷപ്പ് എമിരറ്റസ് പീറ്റർ റെമിഗിസ്,ഗാന്ധിസ്മാരക നിധി ചെയർമാൻ പ്രൊഫ.ഡോ.എൻ.രാധാകൃഷ്ണൻ,തമിഴ്നാട് എം.എൽ.എ എം.ആർ.ഗാന്ധി,മുൻ എം.എൽ.എ അഡ്വ. ശബരീനാഥ് എന്നിവർ പങ്കെടുത്തു. നവതിയാഘോഷങ്ങളുടെ ഭാഗമായി വരും തലമുറകൾക്കായി ബൃഹത്തായ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. പദ്ധതികളെ കുറിച്ചുള്ള വിവരണം നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു നൽകി. നവതിയുടെ ഭാഗമായി നിഷിലെ 90 ഏക്കർ ഭൂമിയിൽ 'വനത്തിലെ അഗ്നിജ്വാല' എന്നറിയപ്പെടുന്ന പലാഷ് മരങ്ങൾ നട്ടുപിടിപ്പിച്ചു.
നെയ്യാറ്റിൻകരയിലെ നിംസ് മെഡിസിറ്റിയുടെ മൂന്നാം ഘട്ട പദ്ധതിയായി 200 കിടക്കകൾ കൂടി ഉൾപ്പെടുത്തി റേഡിയേഷൻ ഓങ്കോളജി,ന്യൂക്ലിയർ മെഡിസിൻ സൗകര്യങ്ങൾ ഉൾപ്പെടുത്തും.ഇന്റർനാഷണൽ നാച്ചുറോപ്പതിയും യോഗിക് ഹോളിസ്റ്റിക് റിട്രീറ്റും സ്ഥാപിക്കും.