kvves

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലരാമപുരം യൂണിറ്റിന്റെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന യൂണിറ്റ് മുൻ വൈസ് പ്രസിഡന്റും സരസ്വതി സ്റ്റോർ ഉടമയുമായിരുന്ന ശശീന്ദ്രൻ നായരുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി.

പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് രാജ അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റും ജില്ലാ വൈസ് പ്രസിഡന്റുമായ ഇ.എം. ബഷീർ അദ്ധ്യക്ഷ വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രത്‌നകല രത്‌നാകരൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ധനീഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വൈ.വിജയൻ, ജില്ലാ ജനറൽ സെക്രട്ടറി ജോഷിബാസു, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വെമ്പാട രാജേന്ദ്രൻ, ജില്ലാ ട്രഷറർ ഷിറാസ് ഖാൻ, യൂണിറ്റ് രക്ഷാധികാരി എൻ.ഹരിഹരൻ, എ.എം.സുധീർ ട്രഷറർ രാമപുരം മുരളി എന്നിവർ സംസാരിച്ചു. 41 വർഷം പൂർത്തിയാക്കിയ വ്യാപാരികളെ ആദരിക്കുകയും ഉന്നത വിജയം കരസ്ഥമാക്കിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കുകയും ചെയ്തു.