തിരുവനന്തപുരം:പൊലീസിന്റെ തോക്കുകളുടെയും ആയുധങ്ങളുടെയും അറ്റകുറ്റപ്പണി,പരിപാലനം,പരിശോധന എന്നിവയ്ക്കായി നാല് ആർമറർ തസ്തികകൾ സൃഷ്ടിച്ച് ആഭ്യന്തര വകുപ്പ് അഡി.ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ ഉത്തരവിറക്കി. പൊലീസ് അക്കാഡമി,റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യു ഫോഴ്സ് എന്നിവിടങ്ങളിൽ രണ്ടു വീതം ആർമറർ പൊലീസ് കോൺസ്റ്റബിൾ തസ്തികകളാണ് സൃഷ്ടിച്ചത്.സാങ്കേതിക യോഗ്യതയുള്ളവരുടെ കുറവ് പരിശീലനം നേടുന്നവരുടെ സുരക്ഷയെ ബാധിക്കുമെന്നും പൊലീസ് അക്കാഡമിയിൽ ആർമറർ യൂണിറ്റ് രൂപീകരിക്കണമെന്നും പൊലീസ് മേധാവി ശുപാർശ ചെയ്തിരുന്നു.ഇത് അംഗീകരിച്ചാണ് തസ്തികകൾ സൃഷ്ടിച്ചത്.