കുളത്തൂർ : ഫ്ലാറ്റിൽ നിന്ന് വിലപിടുപ്പുള്ള പവിഴമുത്തുകൾ കൊണ്ട് നിർമ്മിച്ച സ്വർണ്ണമാല മോഷണം പോയതായി പരാതി.കുളത്തൂർ ഇൻഫോസിസിന് സമീപത്തെ ഫ്ലാറ്റിൽ താമസിക്കുന്ന ശ്രീലക്ഷമിയുടെ രണ്ട് പവൻ ആഭരണമാണ് മോഷണം പോയത്.ഫ്ലാറ്റിലെ അലമാരയിൽ ഒരു പൗച്ചിനുള്ളിൽ സൂക്ഷിച്ചിരുന്ന ആഭരണമാണ് കളവ് പോയത്.പരാതിയുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റിലെത്തി പരിശോധന നടത്തിയ തുമ്പ പൊലിസ് അന്വേഷണം ആരംഭിച്ചു.